മനാമ > ഇന്ത്യയടക്കം സൗദി ചുവപ്പ് പട്ടികയില് പെടുത്തിയ രാജ്യങ്ങള് സന്ദര്ശിച്ച വിവരം മറച്ച് വെച്ച് സൗദിയില് പ്രവേശിക്കുന്ന യാത്രക്കാര്ക്ക് അഞ്ച് ലക്ഷം റിയാല് (ഏതാണ്ട് 99 ലക്ഷം രൂപ) പിഴ ചുമത്തുമെന്ന് സൗദി പ്രോസിക്യൂഷന് മുന്നറിയിപ്പ് നല്കി. ഇക്കാര്യം മറച്ചുവെക്കുന്ന യാത്രക്കാരും വിമാന കമ്പനികളും കനത്ത പിഴ നല്കേണ്ടി വരും.
ഇന്ത്യയും പാക്കിസ്ഥാനുമടക്കം എട്ട് രാജ്യങ്ങളാണ് ചുവപ്പ് പട്ടികയില് ഉള്ളത്. ഇതിനുപുറമേ യുഎഇ അടക്കം ഏഴ് രാജ്യങ്ങളിലേക്ക യാത്ര ചെയ്യുന്നതിനും വിലക്കുണ്ട്. വൈറസ് വകഭേദം റിപ്പോര്ട്ട് ചെയ്ത രാജ്യങ്ങള് സന്ദര്ശിക്കാനും വിലക്കുണ്ട്. ഈ 15 രാജ്യങ്ങള്ിലെവിടെയെങ്കിലും കഴിഞ്ഞ 14 ദിവസത്തിനിടെ സന്ദര്ശനം നടത്തിയവര്ക്ക് പ്രവേശനം ഇല്ല.
ഇന്ത്യയുള്പ്പെടെ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങള് സന്ദര്ശിക്കുന്ന പൗരന്മാര്ക്ക് സൗദി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം മൂന്ന് വര്ഷത്തെ യാത്രാവിലക്കും കനത്ത പിഴയും പ്രഖ്യാപിച്ചിരുന്നു. പുതിയ നിര്നിര്ദേശം എല്ലാ യാത്രക്കാര്ക്കും ബാധകമാണെന്നും അധികൃതര് വ്യക്തമാക്കി.