ന്യൂഡൽഹി
ലഡാക്കിലെ അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യ–- ചൈന സൈനിക കമാൻഡർതല പന്ത്രണ്ടാംവട്ട ചർച്ച ശനിയാഴ്ച നടക്കും. ഇന്ത്യൻ സേനയുടെയും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെയും (പിഎൽഎ) കോർപ്സ് കമാൻഡർ റാങ്കിലുള്ള ഉദ്യോഗസ്ഥർ തമ്മിലാണ് ചർച്ച. യഥാർഥ നിയന്ത്രണരേഖയുടെ (എൽഎസി) ചൈനീസ് ഭാഗത്തെ മോൾഡോയിൽ രാവിലെ 10.30ന് ചർച്ച ആരംഭിക്കും. ഹോട്ട്സ്പ്രിങ്, ഗോഗ്ര മേഖലകളില്‍ നിന്നുള്ള സൈനിക പിന്മാറ്റം ചർച്ചയിൽ വരും.