ഒരാഴ്ചയ്ക്കുള്ളിൽ എൻഎസ്‌ഡബ്ല്യു – വിലെ 17 പേർ ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിച്ചതോടെ അടിയന്തിര കാർബൺ മോണോക്സൈഡ് വിഷ വാതകബാധയേൽക്കാനുള്ള സാധ്യത മുന്നറിയിപ്പ് നൽകി സംസ്‌ഥാന അധികൃതർ.
കാർബൺ മോണോക്സൈഡ് വിഷബാധമൂലം ഒരാഴ്ചയ്ക്കുള്ളിൽ 17 പേരെ എൻഎസ്ഡബ്ല്യുയിലെ ആശുപത്രിയിൽ ഹാജരാക്കിയതിന് ശേഷം ശൈത്യകാലത്ത് കൽക്കരി കത്തിക്കാനുള്ള ഉപകരണങ്ങൾ വീടിനുള്ളിൽ കൊണ്ടുവരരുതെന്ന് അധികൃതർ കുടുംബങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.
ആശുപത്രിയിൽ ചികത്സ നേടിയ 09 കുട്ടികൾ ഉൾപ്പെടെയുള്ള 17 പേരിൽ ഈ അപകടകാരണമായ ഉറവിടം ഏതെന്നും, എത്ര അളവിലാണ് ഇവർ ശ്വസിച്ചിട്ടുള്ളതെന്നും കണ്ടെത്താനായിട്ടില്ല . “കാർബൺ മോണോക്സൈഡ് നിറമില്ലാത്തതും മണമില്ലാത്തതും രുചിയില്ലാത്തതുമായ വിഷ വാതകമാണ്, അത് കൊണ്ട് തന്നെ ഇതിന്റെ ഉറവിടം കണ്ടുപിടിക്കുക എന്നത് വളരെ വിഷമമാണ്” എൻഎസ്‌ഡബ്ല്യു-വിലെ പോയ്സൺ വിവര കേന്ദ്രത്തിലെ മെഡിക്കൽ ഡയറക്ടർ ഡോ. ഡാരൻ റോബർട്ട്സ് പറഞ്ഞു.

” അബോധാവസ്‌ഥയിലെത്തുന്നത് വരെ ഇത് ശ്വസിക്കുന്നതായി ആളുകൾക്ക് അറിയില്ലായിരിക്കാം. തക്കസമായത്ത് ആരെങ്കിലും കണ്ടാൽ മാത്രമേ ജീവൻ രക്ഷിക്കാനാകുകയുള്ളൂ. കാർബൺ മോണോക്സൈഡിന്റെ മിക്ക കേസുകളും സംഭവിക്കുന്നത്, തണുപ്പകറ്റാനായി രാത്രിയിൽ കരി കത്തിച്ച സ്ഥലത്താണ്. പലപ്പോഴും വീടിനുള്ളിൽ ബാർബിക്യൂ കരി കൊണ്ടുവന്ന് , നെരിപ്പോടിലിട്ട് കത്തിച്ച് ചൂടകറ്റുന്നവരാണ് ഈ അപകടത്തിന് ഇരയാകുന്നത്.
ഇത് പലപ്പോഴും ഒരു വീട്ടിലെ ഒന്നിലധികം അംഗങ്ങളെ ഉൾക്കൊള്ളിച്ചിട്ടാണ് ചൂട് കായുന്നതെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും, പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമായവർക്കും. കരി ഉപയോഗിച്ച് വീടിനുള്ളിൽ ഭക്ഷണം പാകം ചെയ്യുന്നതും നന്നല്ല. ആയതിനാൽ വായു സഞ്ചാരമില്ലാത്ത വിധം , വീടിനുള്ളിൽ കരി കത്തിച്ചു ചൂട് കായുന്നതും, ഭക്ഷണം പാകം ചെയ്യുന്നതും അമ്പേ ഒഴിവാക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകി.