ബംഗലൂരു > കര്‍ണാടകയിലെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെയെ ബിജെപി തീരുമാനിച്ചു. മുഖ്യമന്ത്രിയായി ബൊമ്മെ നാളെ സത്യപ്രതിജ്ഞ ചെയ്യും. യെദ്യൂരപ്പ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു ബൊമ്മെ. മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായിരുന്ന എസ് ആര് ബൊമ്മെയുടെ മകനാണ്. ജനതാദളില്‍ നിന്നും 2008ല്‍ ആണ് ബൊമ്മെ ബിജെപിയില്‍ എത്തിയത്. കഴിഞ്ഞദിവസമാണ് യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.
യെദ്യൂരപ്പയെ ബിജെപി രാജിവയ്പിയ്ക്കുമെന്ന അഭ്യൂഹം രണ്ടുമാസമായി ശക്തമായിരുന്നു. എന്നാല്‍ തനിക്ക് നേതൃത്വത്തിന്റെ അറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് ഞായറാഴ്ച വൈകിട്ടുവരെ അദ്ദേഹം പറഞ്ഞത്. എന്നും തന്നെ തുണച്ച ലിംഗായത്ത് സമുദായാചാര്യന്മാരെ അണിനിരത്തി നടത്തിയ അവസാന നീക്കവും പരാജയപ്പെട്ടതോടെയാണ് രാജി.