തിരുവനന്തപുരം > 2015ല് നിയമസഭയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില് വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി വി ശിവന്കുട്ടി. ഒരു കമ്യൂണിസ്റ്റ്കാരന്റെ ജീവിതം നിരന്തരസമരം ആണ്. ഈ സമൂഹത്തിലെ അഴിമതിക്കും അനീതിക്കും എതിരെ ആണ് സമരങ്ങളെന്നും ശിവന്കുട്ടി പറഞ്ഞു.
വിദ്യാര്ത്ഥി ആയിരുന്ന കാലം മുതല് സമരങ്ങള് നടത്തിയിട്ടുണ്ട്. അതിനു പലപ്പോഴും ശിക്ഷ നേരിടേണ്ടി വന്നിട്ടുണ്ട്. ശിക്ഷ നേരിടേണ്ടി വരും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ആണ് സമരങ്ങള് നടത്തുന്നത്. ഒരു സമരം എന്നത് ഭരണകൂടത്തിനും ചൂഷണാധിഷ്ഠിത സമൂഹത്തിനും എതിരെ ആണ്. അപ്പോള് സംഘര്ഷങ്ങള് ഉണ്ടായെന്ന് വരും. അതു കൊണ്ട് തന്നെ ഒരു ജനാധിപത്യ രാജ്യത്ത് കോടതി ഇടപെടല് ഉണ്ടായെന്ന് വരും. കോടതി വിധി പൂര്ണമായി അംഗീകരിക്കുകയും വിചാരണ നേരിടുകയും ചെയ്യും.-ശിവന്കുട്ടി ഫേസ്ബുക്ക് പോസ്റ്റില് വ്യക്തമാക്കി.