Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

പാർലമെന്റിന്‌ മുന്നിൽ കർഷക പാർലമെന്റ്‌ തുടരുന്നു

by News Desk
July 24, 2021
in INDIA
0
പാർലമെന്റിന്‌-മുന്നിൽ-കർഷക-പാർലമെന്റ്‌-തുടരുന്നു
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി> കാർഷിക നിയമങ്ങൾക്കെതിരായി പ്രക്ഷോഭത്തിലുള്ള കർഷകർ രണ്ടാം ദിവസവും പാർലമെന്റിന് മുന്നിൽ മാർച്ചും കർഷക പാർലമെന്റും സംഘടിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് 200 കർഷകരാണ് മാർച്ചിലും പാർലമെന്റിലും പങ്കാളികളായത്. വൈകുന്നേരം പാർലമെന്റ് അവസാനിപ്പിച്ച് സിംഘു അതിർത്തിയിലേക്ക് മടങ്ങി. തിങ്കളാഴ്ചയും കർഷക പാർലമെന്റ് ചേരും. കർഷകർക്ക് മെച്ചപ്പെട്ട വില കിട്ടുന്നതിൽ ഏറെ നിർണായകമായ മണ്ഡി (വിപണി) സംവിധാനത്തെ അട്ടിമറിക്കുന്ന എപിഎംസി ഭേദഗതി നിയമം കേന്ദ്രം പിൻവലിക്കണമെന്ന് കർഷക പാർലമെന്റിൽ രണ്ടാം ദിവസം അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. മണ്ഡി സംവിധാനം മെച്ചപ്പെടുത്താനുള്ള നടപടികൾ സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്നും പ്രമേയം നിർദേശിച്ചു.

പാർലമെന്റിന് സമാനമായി ചോദ്യോത്തരവേള പോലുള്ള നടപടിക്രമങ്ങൾ കർഷകർ പാർലമെന്റിലുമുണ്ടായി. ‘കൃഷി മന്ത്രി’ പുതിയ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് ചോദ്യങ്ങൾക്ക് മറുപടി നൽകിയെങ്കിലും സഭാംഗങ്ങളായ കർഷകർ അതൃപ്തി അറിയിക്കുകയും മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ‘കൃഷി മന്ത്രി’ കർഷക പാർലമെന്റിൽ പ്രതീകാത്മകമായി രാജി പ്രഖ്യാപനം നടത്തി.

സംഘപരിവാറും മോഡി സർക്കാരും സമരത്തിലുള്ള കർഷകർക്കെതിരായി നടത്തിവരുന്ന അപവാദ പ്രചാരണങ്ങളെയെല്ലാം തുറന്നുകാട്ടാൻ പാർലമെന്റിന് മുന്നിൽ രണ്ടു ദിവസമായി തുടരുന്ന പ്രക്ഷോഭത്തിന് സാധിച്ചുവെന്ന് സംയുക്ത കിസാൻമോർച്ച അറിയിച്ചു. കർഷകർ അക്രമികളാണെന്നും കാർഷിക നിയമങ്ങളെ കുറിച്ച് അവബോധമില്ലെന്നുമാണ് സംഘപരിവാർ പ്രചാരണം. പാർലമെന്റിന് മുന്നിൽ രണ്ടുദിവസത്തെ പ്രതിഷേധം തീർത്തും സമാധാനപരമായിരുന്നു. കർഷക പാർലമെന്റിലെ ചർച്ചകൾ കാർഷിക നിയമങ്ങളുടെ ദോഷവശങ്ങൾ തുറന്നുകാട്ടുന്നതായി. തുടർന്നുള്ള ദിവസങ്ങളിലും സമാധാനപരമായി കർഷക പാർലമെന്റ് ചേരും.

കർഷകരെ അക്രമികളെന്ന് വിശേഷിപ്പിച്ച കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി വെള്ളിയാഴ്ച ഖേദപ്രകടനം നടത്തി. സംയുക്ത കിസാൻ മോർച്ചയും കർഷക നേതാക്കളും ലേഖിയുടെ പരാമർശത്തിനെതിരായി രംഗത്തുവന്നിരുന്നു. കർഷകർ ‘മാവാലി’കളാണെന്ന് വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ലേഖി പറഞ്ഞിരുന്നു. അക്രമികളെയും ഗുണ്ടകളെയും മറ്റും വിശേഷിപ്പിക്കുന്ന പദമാണിത്. പരാമർശം വിവാദമായതോടെ കർഷകരോട് ക്ഷമ പറയുന്നതായും അത്തരമൊരു പദപ്രയോഗം ഒരു പ്രത്യേക സാഹചര്യത്തിൽ നടത്തിയതാണെന്നും ലേഖി പറഞ്ഞു.

ഹരിയാനയിലെ സിർസയിൽ കർഷകർക്കെതിരായ രാജ്യദ്രോഹ കുറ്റം അടക്കമുള്ള കേസുകൾ പൊലീസ് പിൻവലിച്ചു. ജയിലിൽ അടച്ച അഞ്ച് കർഷക നേതാക്കളെ വിട്ടയക്കുകയും ചെയ്തു. ഇതോടെ അഞ്ചുദിവസമായി തുടർന്നുവന്ന നിരാഹാര സമരം കർഷക നേതാവ് സർദാർ ബൽദേവ് സിങ് സിർസ പിൻവലിച്ചു.

Previous Post

സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവ്; അനന്യയുടെ ആരോപണം ശരിവെച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Next Post

എൻസിപി നേതാവ്‌ അപമാനിച്ചെന്ന ആരോപണം; ഫോൺ കോളുകൾ പരിശോധിക്കും

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
എൻസിപി-നേതാവ്‌-അപമാനിച്ചെന്ന-ആരോപണം;-ഫോൺ-കോളുകൾ-പരിശോധിക്കും

എൻസിപി നേതാവ്‌ അപമാനിച്ചെന്ന ആരോപണം; ഫോൺ കോളുകൾ പരിശോധിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.