Also Read:
ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടു നടത്തിയ ശസ്ത്രക്രിയയുടെ ഉണങ്ങാത്ത മുറിവുകൾ അനന്യയുടെ സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. അനന്യയുടെ മരണം ആത്മഹത്യയാണെന്നും റിപ്പോർട്ടിൽ പറയുന്നു. മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.
ചികിത്സാ പിഴവ് ആരോപണത്തിൽ വ്യക്തത വരുത്തുന്നതിന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുമായി സംസാരിക്കുമെന്ന് കളമശേരി സർക്കിൾ ഇൻസ്പെക്ടർ പിആർ സന്തോഷ് വ്യക്തമാക്കിയിരുന്നു.
അതേസമയം, അനന്യയുടെ പങ്കാളി ജിജു ഗിരിജാ രാജിനെ വെള്ളിയാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ജിജുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ചൊവ്വാഴ്ചയാണ് അനന്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അനന്യയുടെ മരണത്തിനു പിന്നാലെ ജിജു കടുത്ത മാനസിക സംഘർഷം അനുഭവിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.