മുംബൈ > മഹാരാഷ്ട്രയില് ദുരിതം വിതച്ച് കനത്തമഴ. റായ്ഗഡില് മണ്ണിടിച്ചിലിനെ തുടര്ന്നുണ്ടായ അപകടത്തില് 36 പേര് മരണപ്പെട്ടു. മുപ്പതോളം പേര് കുടങ്ങിക്കിടക്കുന്നതായി ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. സഖര് സുതാര് വാദിയിലും തലായിലുമാണ് മണ്ണിടിച്ചില് ഉണ്ടായത്. മുംബൈയില് കെട്ടിടം ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലു പേര് മരിക്കുകയും ഏഴുപേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. രക്ഷാദൗത്യം പുരോഗമിക്കുകയാണ്.
#WATCH Incessant rains damage roads in Mahad of Raigad district in Maharashtra
A total of 36 people have died in the district due to landslides pic.twitter.com/kebygVcPjt
— ANI (@ANI) July 23, 2021
റായ്ഗഡില് പല ഗ്രാമങ്ങളും ഒറ്റപ്പെട്ടുപ്പോയി. രക്ഷാപ്രവര്ത്തനത്തിന് സൈന്യത്തിന്റെയും സഹായം തേടിയതായി മഹാരാഷ്ട്ര സര്ക്കാര് അറിയിച്ചു. കനത്തമഴയെ തുടര്ന്ന് കൊങ്കണ് വഴിയുള്ള ട്രെയിന് ഗതാഗതം നിര്ത്തിവെച്ചു. കോലാപൂരില് ബസ് പുഴയിലേക്ക് ഒഴുകിപ്പോയി.