തിരുവനന്തപുരം> നീരൊഴുക്കു ശക്തമായതിനെത്തുടർന്നു നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഇന്നു വൈകിട്ടു മൂന്നിന് 60 സെന്റി മീറ്റർ ഉയർത്തുമെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
ഡാമിന്റെ നാലു ഷട്ടറുകളും 15 സെന്റി മീറ്റർ വീതമാകും ഉയർത്തുക. നിലവിൽ 84.24 മീറ്ററാണു ഡാമിലെ ജലനിരപ്പ്.