ന്യൂഡൽഹി
കാർഷിക നിയമങ്ങൾ പിൻവലിക്കാനാവശ്യപ്പെട്ട് പ്രക്ഷോഭത്തിലുള്ള കർഷക സംഘടനകളുമായി കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ഇടതുപക്ഷ എംപിമാർ ആവശ്യപ്പെട്ടു. പാർലമെന്റിന്റെ ഇരുസഭകളിലും കർഷകവിരുദ്ധ നിലപാടിനെതിരായി പ്രതിഷേധിച്ചു. പാർലമെന്റിന് പുറത്ത് ഗാന്ധി പ്രതിമയ്ക്ക് മുന്നിലും എംപിമാർ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാകാത്ത കേന്ദ്ര നടപടി ധിക്കാരപരമാണെന്ന് സിപിഐ എം രാജ്യസഭാ നേതാവ് എളമരം കരീം മാധ്യമങ്ങളോട് പറഞ്ഞു. എംപിമാരായ വി ശിവദാസൻ, എ എം ആരിഫ്, ബിനോയ് വിശ്വം എന്നിവർ ജന്തർമന്ദറിലെത്തി കർഷകർക്ക് അഭിവാദ്യം അർപ്പിച്ചു.