തിരുവനന്തപുരം
ബജറ്റിലെ ധനാഭ്യർഥന ചർച്ചകൾക്ക് തുടക്കമായി. ടി പി രാമകൃഷ്ണനാണ് 15–-ാം നിയമസഭയിലെ ധനാഭ്യർഥന ചർച്ചകൾക്ക് തുടക്കമിട്ടത്. രണ്ട് ധനാഭ്യർഥന സഭ പാസാക്കി. കെ കെ ശൈലജ, എം എം മണി, സി എച്ച് കുഞ്ഞമ്പു, ഡോ. കെ ടി ജലീൽ, ഐ ബി സതീഷ്, ഇ ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ഇ കെ വിജയൻ, ഡോ. എൻ ജയരാജ്, വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, മാത്യു കുഴൽനാടൻ, പി കെ ബഷീർ, മോൻസ് ജോസഫ്, എം വിൻസെന്റ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞു.
തിങ്കളാഴ്ച പൊലീസ്, ജയിലുകൾ, സ്റ്റേഷനറിയും അച്ചടിയും മറ്റു ഭരണപരമായ സർവീസുകളും, വാർത്താവിതരണവും പ്രചാരണവും എന്നിവ പരിഗണിക്കും.