ന്യൂഡൽഹി > രാജ്യത്തെ വിവിധ ഹൈക്കോടതികളിലായി 453 ജഡ്ജി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു അറിയിച്ചു.
2020 ജൂലൈ ഒന്ന് മുതൽ 2021 ജൂലൈ 15 വരെയുള്ള കാലയളവിൽ സുപ്രീംകോടതി കൊളീജിയം ഹൈക്കോടതി ജഡ്ജിമാരായി 80 പേരുകൾ ശുപാർശ ചെയ്തതിൽ 46 പേരുകൾ സർക്കാർ അംഗീകരിച്ചതായി മന്ത്രി പറഞ്ഞു. മറ്റ് പേരുകൾ സർക്കാരിന്റെ പരിഗണനയിലാണ്. വിവിധ ഹൈക്കോടതികളിലായി 1098 ജഡ്ഡി തസ്തികകളാണുള്ളത്. 543 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.
കേരള ഹൈക്കോടതിയിൽ 10 ഒഴിവുണ്ട്. അലഹബാദ്–- 66, കൽക്കത്ത–- 41, മധ്യപ്രദേശ്–- 34, പഞ്ചാബ് ആൻഡ് ഹരിയാന–- 39, രാജസ്ഥാൻ–- 27, തെലങ്കാന–- 28, ബോംബെ–- 31, ആന്ധ്ര–- 18, പറ്റ്ന–- 33, ഗുജറാത്ത്–- 24 എന്നിങ്ങനെയാണ് വിവിധ ഹൈക്കോടതികളിലെ നിലവിലെ ഒഴിവ്.