കുവൈറ്റ് സിറ്റി> ഈ വര്ഷത്തെ നീറ്റ് പരീക്ഷ നടത്താന് കുവൈറ്റില് പരീക്ഷകേന്ദ്രത്തിനു കേന്ദ്രാനുമതി ലഭിച്ചു.ഇതിനായി പ്രവര്ത്തിച്ച ഇന്ത്യന് എംബസിക്കും അംബാസിഡര്ക്കും കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷന് കുവൈറ്റ് അഭിനന്ദനമറിയിച്ചു.
ഇന്ത്യക്ക് പുറത്ത് കുവൈറ്റില് മാത്രമാണ് നീറ്റ് പരീക്ഷക്ക് കേന്ദ്രം അനുവദിക്കപ്പെട്ടിട്ടുള്ളത്. നിലവിലെ സാഹചര്യത്തില് കുവൈറ്റില് നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് വിദ്യാര്ത്ഥികള്ക്കും രക്ഷിതാക്കള്ക്കും പ്രയാസകരമായിരുന്നു. പുതിയ തീരുമാനം വലിയ ആശ്വാസമാണ് വിദ്യാര്ഥികള്ക്കും രക്ഷിതാക്കള്ക്കും ഉണ്ടായിട്ടുള്ളത്.
വിഷയം ഉന്നയിച്ചുകൊണ്ട് 2020ല് കല കുവൈറ്റും പ്രവാസി ക്ഷേമനിധി ബോര്ഡ് ഡയറക്ടര് ബോര്ഡ് അംഗം എന് അജിത്കുമാറും സംസ്ഥാന മുഖ്യമന്ത്രിക്കും കേന്ദ്ര സര്ക്കാരിനും കത്തയച്ചിരുന്നു. ഈ തീരുമാനം നടപ്പിലാക്കാന് നേതൃത്വം നല്കിയ ഇന്ത്യന് എംബസിക്കും അംബാസിഡര്ക്കും നന്ദി രേഖപെടുത്തുന്നതായി കല കുവൈറ്റ് ഭാരവാഹികള് അറിയിച്ചു.