കുവൈറ്റ് സിറ്റി > കുവൈത്തിൽ കൊല്ലം കുണ്ടറ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കുണ്ടറ മന്ദിരം രാജേഷ് കൃഷ്ണൻ (44) ആണ് മരിച്ചത്. നേരത്തെ കോവിഡ് ബാധിതാനായിരുന്നുവെങ്കിലും, രോഗബാധയെ തടുർന്നുള്ള ചികിത്സയിലിരിക്കെയാണ് മരണം .
KOC യിലെ നപാസ്കോ കമ്പനിയിൽ ഓപ്പറേറ്റർ ആയിരുന്നു. ബ്രിട്ടീഷ് മെഡിക്കൽ ക്ലിനിക്കിൽ ജോലി ചെയ്യുന്ന രമ്യയാണ് ഭാര്യ.
പതിനൊന്നും ഏഴും വയസുള്ള രണ്ടു മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു.