കോഴിക്കോട് > നെഞ്ച് രോഗ വിദഗ്ധനും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസ് മുന്‍ സൂപ്രണ്ടുമായിരുന്ന ഡോ. കെ പി ഗോവിന്ദന് (77) അന്തരിച്ചു. ആരോഗ്യ പരമായ അവശതകളാല്‍ കുറേ നാളായി ചികിത്സയിലായിരുന്നു. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണന് സഹോദരനാണ്.
പള്‍മണോളജി ഡിപ്പാര്‍ട്ട്മെന്റ് മേധാവിയായിരുന്ന അദ്ദേഹം വിരമിച്ച ശേഷം ബേബി ആശുപതിയില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യന്‍ ചെസ്റ്റ് സൊസൈറ്റി പ്രസിഡന്റായിരുന്നു. കൊയിലാണ്ടിയിലെ പരേതരായ അഡ്വ. ഇ കുഞ്ഞിക്കണ്ണന് നായരുടെയും കെ പി അമ്മുകുട്ടി അമ്മയുടെയും മകനാണ്.
ഭാര്യ: ഡോ. വി രാധ (റിട്ട: പീഡിയാട്രീഷ്യന്‍, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്, ) . മക്കള്‍: അനുപമ (സീമെന്‍ സ്, ബംഗളൂരു), ഡോ. അപര്‍ണ (കോഴിക്കോട് മെഡി.കോളേജ് ) . മരുമക്കള്‍ : സാജന് ബാബു (എന്‍ജിനീയര്‍ , ബംഗളൂരു), ഡോ.സി കെ ബൈജു (കാര്‍ഡി യോളജിസ്റ്റ് ,കോട്ടക്കല്‍ എച്ച് എം എസ് ). സഹോദരി: പരേതയായ കെ പി ലക്ഷ്മിഅമ്മ.