മെൽബൺ : മെൽബണിലെ സ്പ്രിംഗ് വെയിലിൽ താമസക്കാരനായിരുന്ന ജോസഫ് കായപ്പുറത്ത് (തമ്പി) മോണാഷ് ഹോസ്പിറ്റലിൽ വച്ച് ഹൃദയാഘാതം മൂലം നിര്യാതനായി.
കഴിഞ്ഞ 13 – വർഷമായി ഓസ്ട്രേലിയായിൽ കഴിഞ്ഞിരുന്ന തമ്പി കുറെക്കാലം എയർ ഇന്ത്യയിൽ ജോലി നോക്കിയിരുന്നു. തിരുവല്ല കായപ്പുറത്ത് കുടുംബാംഗമാണ്.
കഴിഞ്ഞ കുറെ വർഷങ്ങളായി ആലുവായിലാണ് താമസിച്ചിരുന്നത്. ഭാര്യ ലൗവ്ലി കോഫീൽഡ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു .മക്കൾ ലിൻറി , ലിനറ്റ്, ജോജു എന്നിവരാണ്. ശവസംസ്കാര ചടങ്ങുകൾ പിന്നീട് ഓസ്ട്രേലിയായിൽ നടത്തപ്പെടുമെന്ന് കുടുംബാഗങ്ങൾ അറിയിച്ചു.
മെൽബണിലെ വിവിധ സംഘടനകളുടെ നേതാക്കൾ തങ്ങളുടെ സുഹൃത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു.
OICC ഓസ്ട്രേലിയയുടെ നാഷണൽ സെക്രട്ടറിയായ ഹൈനെസ് ബിനോയ്, അദ്ദേഹത്തിന്റെ സഹോദരതുല്യനായി കണ്ടിരുന്ന സഹപ്രവർത്തകന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മലയാളീ അസോസിയേഷൻ പ്രസിഡന്റ് തമ്പി ചെമ്മനം, പ്രവാസി കേരള കോണ്ഗ്രസ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജേക്കബ്, മൈത്രി കൽചറൽ & സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സജി മുണ്ടക്കൻ, OICC മുൻ വിക്ടോറിയ പ്രസിഡന്റ് ജോസഫ് പീറ്റർ എന്നിവരും തങ്ങളുടെ സഹപ്രവർത്തകനായ സുഹൃത്തിന്റെ നിര്യാണത്തിൽ അനുശോചിക്കുകയും, മരണാനന്തര ചടങ്ങുകൾക്ക് വേണ്ട പിന്തുണക്കുതുകുന്ന, എല്ലാ വിധ സഹായങ്ങളുമായി കുടബത്തോടൊപ്പം ഉണ്ടാകുകയും ചെയ്യുമെന്ന് ദുഃഖം രേഖപ്പെടുത്തി, പ്രസ്താവിച്ചു.