ന്യൂഡൽഹി
പുതിയ ഐടി ചട്ടങ്ങൾ പാലിക്കാത്ത ട്വിറ്ററിന് പരിരക്ഷ നൽകാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി . ചട്ടങ്ങൾ അനുസരിക്കുമോ ഇല്ലയോ എന്നതിൽ ട്വിറ്റർ എത്രയും പെട്ടെന്ന് കൃത്യമായ നിലപാട് വ്യക്തമാക്കണം. അല്ലെങ്കിൽ കാര്യങ്ങൾ പ്രയാസത്തിലാകുമെന്നും- ജസ്റ്റിസ് രേഖ പാലി നിരീക്ഷിച്ചു.
വ്യാഴാഴ്ച ട്വിറ്റർ നിലപാട് അറിയിക്കണമെന്ന് കോടതി അന്ത്യശാസനം നൽകി. മൂന്ന് മാസം അനുവദിച്ചിട്ടും പുതിയ ഐടിചട്ടങ്ങൾ പാലിക്കാൻ ട്വിറ്റർ തയ്യാറായില്ലെന്ന് കേന്ദ്രസർക്കാർ വാദിച്ചു. ഈ സാഹചര്യത്തിൽ ഐടി നിയമപ്രകാരമുള്ള സേഫ് ഹാർബർ പരിരക്ഷ ട്വിറ്ററിന് ഉണ്ടാകില്ലെന്നും ഐടി മന്ത്രാലയം അറിയിച്ചു.