തിരുവനന്തപുരം
ജിഎസ്ടി -3 ബി റിട്ടേണിനായി പ്രഖ്യാപിച്ച പിഴ (ലേറ്റ്ഫീ) ഇളവ് ആഗസ്ത് 31 വരെ ലഭ്യമാകും. കോവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം. 2017 ജൂലൈമുതൽ കഴിഞ്ഞ ഏപ്രിൽവരെ കുടിശ്ശികയുള്ള റിട്ടേണുകൾക്കാണ് ബാധകം. ഈ കാലയളവിൽ ‘നികുതിയില്ല (നിൽ)’ റിട്ടേൺ സമർപ്പിക്കേണ്ടവർക്ക് പ്രതിമാസം പരമാവധി 500 രൂപമാത്രം പിഴ അടച്ചാൽമതി. എന്നാൽ, മുൻ സാമ്പത്തികവർഷം ഒന്നരക്കോടിവരെ വിറ്റുവരവുള്ള നികുതിദായകർക്ക് പ്രതിമാസം പരമാവധി 2000 രൂപയും അഞ്ചുകോടിവരെയുള്ളവർക്ക് 5000 രൂപയും പിഴ അടച്ച് റിട്ടേൺ സമർപ്പിക്കാം. വിവിധ കാരണങ്ങളാൽ റിട്ടേൺ സമർപ്പിക്കാൻ കഴിയാത്ത അര ലക്ഷത്തോളം നികുതിദായകർക്ക് ഇളവ് സഹായകമാകും.