ന്യൂഡൽഹി
നിയമസഭാ മണ്ഡലങ്ങൾ പുനഃക്രമീകരിക്കുന്നതിനുള്ള മണ്ഡല പുനർനിർണയ കമീഷൻ ജൂലൈ ആറുമുതൽ ഒമ്പതുവരെ ജമ്മു -കശ്മീർ സന്ദർശിക്കും. രാഷ്ട്രീയ പാർടികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരിൽനിന്ന് വിവരങ്ങൾ തേടും. കമീഷൻ അധ്യക്ഷ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെയും മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ സുശീൽ ചന്ദ്രയുടെയും അധ്യക്ഷതയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. 83 നിയമസഭാ മണ്ഡലമാണ് ജമ്മു -കശ്മീരിലുള്ളത്. പുനഃസംഘടനയോടെ ഇത് 90 ആകും. 2011ലെ സെൻസസ് വിവരങ്ങളെ ആധാരമാക്കിയാണ് പുനർനിർണയം.