തിരുവനന്തപുരം
ചരക്കുസേവന നികുതി വകുപ്പിലെ 208 ഓഫീസ് അറ്റൻഡന്റ് തസ്തിക പഞ്ചായത്തിലേക്ക് മാറ്റി വിന്യസിക്കും. അപ്രകാരം ഉണ്ടാകുന്ന ഒഴിവുകളും നിലവിലെ 14 ഒഴിവും ഉൾപ്പെടെ മൊത്തം 222 ഒഴിവ് പിഎസ്സിക്ക് അടിയന്തരമായി റിപ്പോർട്ട് ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് സർക്കാർ നിർദേശം നൽകി.
ഹൈക്കോടതി എസ്റ്റാബ്ലിഷ്മെന്റിൽ പുതിയ 13 തസ്തികയും രണ്ട് ഹെഡ് ഷോഫർമാരുടെ തസ്തികയും സൃഷ്ടിക്കും. ഗവ. പ്ലീഡർമാരുടെ കാലാവധി നീട്ടി ജൂൺ 30ന് കാലാവധി തീർന്ന സംസ്ഥാനത്തെ ഗവ. പ്ലീഡർമാരുടെ നിയമന കാലാവധി ഒരു മാസം ദീർഘിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതിയിലെ 16 സ്പെഷ്യൽ ഗവ. പ്ലീഡർമാർ, 43 സീനിയർ ഗവ. പ്ലീഡർമാർ, 51 ഗവ. പ്ലീഡർമാർ എന്നിവരുടെ കാലാവധിയാണ് ജൂലൈ 31 വരെ നീട്ടിയത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ തിരുവനന്തപുരം ബഞ്ചിലെ രണ്ട് ഗവ. പ്ലീഡർമാരുടെയും കാലാവധി ഒരു മാസം ദീർഘിപ്പിച്ചു.