സെവിയ്യ
യൂറോ കപ്പ് ഫുട്ബോൾ മത്സരങ്ങൾക്കിടെ തന്റെ കുടുംബം അധിക്ഷേപിക്കപ്പെട്ടെന്ന് സ്പാനിഷ് മുന്നേറ്റക്കാരൻ അൽവാരോ മൊറാട്ട. ഗ്രൂപ്പ് മത്സരങ്ങളിൽ മിന്നിയിരുന്നില്ല ഇരുപത്തെട്ടുകാരൻ. സ്ലൊവാക്യയ്ക്കെതിരായ കളിയിൽ പെനൽറ്റി പാഴാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്പാനിഷ് ആരാധകർ താരത്തിനുനേരേ തിരിഞ്ഞത്.
സെവിയ്യയിൽ മത്സരം കാണാനെത്തിയ മൊറാട്ടയുടെ ഭാര്യക്കും കുട്ടികൾക്കും നേരെ ഭീഷണികളുണ്ടായി. മൊറാട്ടയുടെ പേരെഴുതിയ കുപ്പായമിട്ടായിരുന്നു അവർ എത്തിയത്. സമൂഹമാധ്യമങ്ങളിൽ മക്കൾ മരിച്ചുപോകട്ടെ എന്ന സന്ദേശവും കിട്ടിയതായി മൊറാട്ട പറഞ്ഞു. ‘സ്ലൊവാക്യയ്ക്കെതിരായ പെനൽറ്റി പാഴാക്കിയ രാത്രി ഉറങ്ങിയിട്ടില്ല. ആരാധകരുടെ നിരാശ മനസ്സിലാക്കാം. പക്ഷേ, എല്ലാത്തിനും ഒരു പരിധിയുണ്ട്’–- സ്പാനിഷുകാരൻ കൂട്ടിച്ചേർത്തു.