ഉന്നാവോ
തന്നെ ബലാത്സംഗം ചെയ്തയാളുടെ അനുയായിയെ ബിജെപി സ്ഥാനാർഥിയാക്കിയതിനെതിരെ ഉന്നാവോ പെൺകുട്ടിയുടെ പ്രതിഷേധം. ഒടുവിൽ അതിന് വഴങ്ങി ബിജെപി സ്ഥാനാർത്ഥിയെ പിൻവലിച്ചു. ഉന്നാവോ കേസിൽ ശിക്ഷ അനുഭവിക്കുന്ന മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിന്റെ അനുയായി അരുൺ സിങ്ങിനെ ജില്ലാ പഞ്ചായത്ത് അധ്യക്ഷനായി മത്സരിപ്പിക്കാനുള്ള നീക്കമാണ് ബിജെപി പിൻവലിച്ചത്. ഇയാളെ മത്സരിപ്പിക്കുന്നത് തന്റെ ജീവന് ഭീഷണിയാണെന്നു കാണിച്ച് പെൺകുട്ടി രാഷ്ട്രപതി, പ്രധാനമന്ത്രി, യുപി മുഖ്യമന്ത്രി എന്നിവർക്ക് കത്തയച്ചിരുന്നു. 2017ലുണ്ടായ കേസിൽ സെൻഗാറിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ബിജെപി സർക്കാർ ഇപ്പോഴും ഇയാളെ സഹായിക്കുന്നതായി പെൺകുട്ടി പറഞ്ഞു.