മനാമ> ഒമാനില് താമസ, തൊഴില് രേഖകളില്ലാത്തവര്ക്ക് രാജ്യം വിടാനായി പ്രഖ്യാപിച്ച പൊതുമാപ്പ് ആഗ്സത് 31 വരെ നീട്ടി. ജൂണ് 30ന് പൊതുമാപ്പ് അവസാനിക്കാനിരിക്കെയാണ് കാലവധി ദീര്ഘിപ്പിച്ചത്. ഒമാന് സ്ഥിരമായി വിടാന് ആഗ്രഹിക്കുന്നവര്ക്ക് അനുവദിച്ച അധിക സമയം എല്ലാ തൊഴിലുടമുകളും പ്രവാസി തൊഴിലാളികളും പ്രയോജനപ്പെടുത്തണമെന്ന് തൊഴില് മന്ത്രാലയം ഓണ്ലൈനില് നല്കിയ പ്രസ്താവനയില് പറഞ്ഞു.
മാനവവിഭവ ശേഷി മന്ത്രാലയം വെബ്സൈറ്റില് സനദ് സെന്ററുകള് വഴിയോ എംബസികള് വഴിയോ സാമൂഹിക പ്രവര്ത്തകര് വഴിയോ രജിസ്റ്റര് ചെയ്യണം. ഏഴു ദിവസത്തിനു ശേഷം മന്ത്രാലയത്തില് നിന്ന് ക്ലിയറന്സ് ലഭിക്കുക. തുടര്ന്ന് പാസപോര്ട്ടോ ഔട്ട്പാസോ ഉപയോഗിച്ച് പിസിആര് പരിശോധന നടത്തി രാജ്യംവിടാം.
കഴിഞ്ഞ നവംബര് 15 മുതല് ഡിസംബര് 31 വരെ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. പിന്നീടത് നാലുതവണ നീട്ടി. ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില് നിന്നുള്ളവര്ക്കുള്ള പ്രവേശന വിലക്കുളളതിനാല് വിമാന സര്വിസുകള് കുറവാണ്. ഈ പാശ്ചാത്തലത്തിലാണ് പൊതുമാപ്പ് കാലാവധി ദീര്ഘിപ്പിച്ചതെന്നാണ് സൂചന.
കോവിഡ് പ്രതിസന്ധികാരണം അടച്ചുപൂട്ടിയ കമ്പനികളിലെ തൊഴിലാളികള്ക്ക് പൊതുമാപ്പ് പ്രയോജനം ചെയ്യുന്നതായാണ് വിലയിരുത്തല്.