ന്യൂഡൽഹി
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോ കപ് ടൂർണമെന്റിനിടെ വാർത്താസമ്മേളനത്തിൽ കൊക്കോ കോളയുടെ കുപ്പി എടുത്തുമാറ്റിയതിൽ കമ്പനിക്ക് ഓഹരി വിപണിയിൽ നഷ്ടം 400 കോടി ഡോളർ(30000 കോടിയോളം രൂപ). റൊണാൾഡോ കോളയുടെ രണ്ട് കുപ്പി മാറ്റി, വെള്ളം മതിയെന്ന് പറഞ്ഞതിന് പിന്നാലെ കമ്പനിയുടെ വിപണിമൂല്യം ഇടിയുകയായിരുന്നു. 24,200 കോടി ഡോളർ ഉണ്ടായിരുന്നത് 23,800 ആയി. കമ്പനിയുടെ ഓഹരിവിലയും ഇടിഞ്ഞു.
ഇതിനിടെ വാർത്താസമ്മേളനവേദിയിലെ ബിയർകുപ്പി മാറ്റി ഫ്രഞ്ച് താരം പോൾ പോഗ്ബയും വാർത്തയിൽ ഇടംനേടി. യൂറോ കപ്പിലെ സ്പോൺസർമാരിൽ ഒരാളായ ഹെയ്ൻകെൻ ബിയറിന്റെ കുപ്പിയാണ് പോഗ്ബ മാറ്റിയത്.