ന്യൂഡൽഹി> രാജ്യത്ത് 24 മണിക്കൂറിനിടെ 60471 ആളുകള് കൊവിഡ് ബാധിതരായി, 2726 പേര് രോഗം ബാധിച്ച് മരിച്ചു. കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവുവന്നത് ആശ്വാസമായി. രണ്ടാം കോവിഡ് തരംഗം ഒഴിയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
രോഗമുക്തി നിരക്ക് 95.60 ശതമാനമായി ഉയര്ന്നു. 75 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിനക്കണക്കാണിത്. ഒരു ദിവസത്തിനുള്ളിൽ 1,17,525 പേർ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം പത്ത് ലക്ഷത്തില് താഴെയാണ്. ചികിത്സയിലുള്ളവരുടെ എണ്ണത്തില് 66 ദിവസത്തെ കുറഞ്ഞ കണക്കാണിത്.
60 ശതമാനത്തിലധികം കേസുകള് റിപ്പോര്ട്ട് ചെയ്യുന്നത് അഞ്ച് സംസ്ഥാനങ്ങളില് നിന്നാണ് തമിഴ്നാട്ടിലാണ് പ്രതിദിന രോഗികൾ കൂടതലുള്ളത്. മഹാരാഷ്ട്ര, കേരളം, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിറകിലുള്ളത്.
രാജ്യത്ത് 3.45 ശതമാനമാണ് ടി പി ആര് നിരക്ക്. 8ാം ദിവസമാണ് അഞ്ച് ശതമാനത്തില് താഴെ ടി പി ആര് റേറ്റ് നിലനില്ക്കുന്നത്. മരണസംഖ്യയില് 1500 മരണം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയില് നിന്നാണ്.