ന്യൂഡൽഹി
ഇന്ധനവില വർധനയെ തുടർന്ന് രാജ്യത്ത് പണപ്പെരുപ്പം രൂക്ഷമായി. മൊത്തവ്യാപാര വിപണി വിലസൂചികയുടെ അടിസ്ഥാനത്തിൽ മേയിൽ 12.94 ശതമാനമായി. റെക്കോഡ് വർധനയാണ്. തുടർച്ചയായ അഞ്ചാം മാസമാണ് മൊത്തവിപണിയിൽ പണപ്പെരുപ്പം ഉയരുന്നത്.
ഇന്ധനമേഖലയിൽ 37.61 ശതമാനമാണ് മേയിൽ പണപ്പെരുപ്പം. ഏപ്രിലിൽ ഇതു 20.94 ശതമാനമായിരുന്നു. ഭക്ഷ്യമേഖലയിൽ മേയിൽ 4.31 ശതമാനമാണ്. എന്നാൽ, ഉള്ളിവിലയിൽ പണപ്പെരുപ്പം 23.24 ശതമാനമായി.
ചില്ലറ വ്യാപാരമേഖലയിൽ മേയിൽ പണപ്പെരുപ്പം 6.30 ശതമാനമായി. മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഉപഭോക്തൃ വിലസൂചികയിൽ മേയിൽ 5.01 ശതമാനം വർധന രേഖപ്പെടുത്തി. ഏപ്രിലിൽ 1.96 ശതമാനമായിരുന്നു.