ആഗ്ര
യുപിയിലെ ആഗ്രയിൽ കുഴൽക്കിണറിൽ വീണ മൂന്നരവയസ്സുകാരനെ എട്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. ധരിയായി ഗ്രാമത്തിലാണ് കളിക്കുന്നതിനിടെ തിങ്കളാഴ്ച രാവിലെ 130 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് കുട്ടി വീണത്. 90 അടി താഴ്ചയില്‍ കുട്ടി തങ്ങിനിന്നു. സൈന്യം, സംസ്ഥാന, ദേശീയ ദുരന്തനിവാരണ സേനകള്‍, പൊലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനം രാവിലെ 8.30നാണ് തുടങ്ങി വൈകിട്ട് 4.35ഓടെയാണ് അവസാനിപ്പിച്ചത്. കുട്ടി ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.