ന്യൂഡൽഹി
കോവിഡ് രണ്ടാം വ്യാപനത്തിന്റെ തീവ്രത കുറഞ്ഞ സാഹചര്യത്തിൽ കോർപറേറ്റ് അനുകൂല കാർഷിക നിയമങ്ങൾക്കെതിരായ സമരം ശക്തമാക്കാൻ കർഷകസംഘടനകൾ ഒരുങ്ങുന്നു. ഡൽഹി അതിർത്തിയിലെ സമരകേന്ദ്രങ്ങളിലേക്ക് കൂടുതൽ കർഷകർ എത്തിത്തുടങ്ങി. സമരം 200 ദിവസത്തിലേക്ക് അടുക്കവെ കേന്ദ്രത്തിനുമേല് സമർദം ശക്തമാക്കാനാണ് നീക്കം.
കാർഷിക നിയമങ്ങളുടെ പോരായ്മ വിശദമായി വീണ്ടും അവതരിപ്പിക്കണമെന്ന കേന്ദ്ര നിർദേശം അപലപനീയമാണെന്ന് സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ പറഞ്ഞു. ചർച്ചകളിലെല്ലാം ഇക്കാര്യം വിശദമാക്കി. സമരത്തിനെതിരായ നുണപ്രചാരണം ബിജെപി തുടരുകയാണ്. സമരത്തിന് പിന്നിൽ രഹസ്യ അജൻഡയുണ്ടെന്ന ഹരിയാന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന ഉദാഹരണമെന്നും കിസാൻ മോർച്ച പ്രസ്താവനയിൽ പറഞ്ഞു.