ജി 7 ഉച്ചകോടിക്ക് മുമ്പ് ഓസ്‌ട്രേലിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ നേതാക്കൾ കൂടിക്കാഴ്ച നടത്തുമ്പോൾ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി, സിംഗപ്പൂരുമായി യാത്രാ ബബിൾ സ്‌ഥാപിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യും.
ജി 7 നേതാക്കളുടെ ഉച്ചകോടിക്ക്, കോൺവാളിലേക്കുള്ള യാത്രാമധ്യേ പ്രധാനമന്ത്രിയുടെ സിംഗപ്പൂർ സന്ദർശനം ആയിരിക്കും ആദ്യം നടക്കുക . സിംഗപ്പൂർ ആസ്‌ഥാനമാക്കിയുള്ള ചർച്ചകൾക്ക് ശേഷമായിരിക്കും, ലണ്ടനിലും പാരീസിലും നടക്കുന്ന വ്യാപാര, സുരക്ഷാ ചർച്ചകൾ സംഭവിക്കുന്നത് .ഓസ്‌ട്രേലിയ ഇതിനകം ന്യൂസിലൻഡുമായി COVID- സുരക്ഷിത യാത്രാ കരാറുണ്ടെങ്കിലും, ഇതര രാജ്യങ്ങളിൽ പ്രമുഖ സ്‌ഥാനമുള്ള സിംഗപ്പൂരുമായി സുഗമമായ യാത്രാ ധാരണകൾ ഇതുവരെ ആയിട്ടില്ല. അതുകൊണ്ട് തന്നെ പുതുതായി ഉണ്ടാക്കുന്ന കരാർ – ടൂറിസം, വിദ്യാഭ്യാസം, കോർപ്പറേറ്റ്- മേഖലകൾക്ക് വലിയ ആത്മവിശ്വാസം നൽകും എന്നാണ് ഇരു രാജ്യവും പ്രതീക്ഷിക്കുന്നത് .

കഴിഞ്ഞ വർഷം ഒക്ടോബർ വരെ സിംഗപ്പൂർ സർക്കാർ നിരവധി നിർദേശങ്ങൾ ഓസ്‌ട്രേലിയക്ക് സമർപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
കൊറോണ വൈറസിന് ആരാണ് വാക്സിനേഷൻ നൽകിയതെന്ന് പരിശോധിക്കാൻ ഇരു രാജ്യങ്ങളും ഒരു സർട്ടിഫിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്, ഇത് സുരക്ഷിതമായ യാത്രാ ഇടനാഴി സ്ഥാപിക്കുന്നത് എളുപ്പമാക്കുന്നു.
ഒരു ‘യാത്രാ കുമിള’യുടെ മുൻകരുതൽ രൂപപ്പെടുത്തുന്നതിനെക്കുറിച്ചു
ചില രാജ്യങ്ങൾ 50 മുതൽ 60 ശതമാനം വരെ വാക്സിനേഷൻ നിരക്കിന്റെ അടിസ്ഥാനത്തിൽ യാത്രാ ഇടനാഴികൾ പുനഃ സ്ഥാപിക്കുന്നുണ്ട്.
പ്രതിരോധ കുത്തിവയ്പ്പുകളുടെ വേഗത അന്താരാഷ്ട്ര വിമാന യാത്രാ ആവശ്യം വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിംഗപ്പൂർ എയർലൈൻസ് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു .
ഓസ്‌ട്രേലിയയുടെ അതിർത്തികൾ വീണ്ടും തുറക്കുന്നതിന്, എല്ലാ തലത്തിലുള്ള സർക്കാരുമായും പ്രവർത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് എയർലൈൻ റീജിയണൽ വൈസ് പ്രസിഡന്റ് ലൂയിസ് അരുൾ പറഞ്ഞു.
“ഓസ്‌ട്രേലിയയിലേക്കുള്ള യാത്രകൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത അചഞ്ചലമാണ്. ഓസ്‌ട്രേലിയൻ പൗരന്മാരെ സ്വീകരിക്കാനും, തിരിച്ചയക്കാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നു. ട്രാവൽ ബബിൾ സ്‌ഥാപിക്കപെട്ടാൽ ഓസ്‌ട്രേലിയൻ ഉൽപാദകർക്കും വിതരണക്കാർക്കും കയറ്റുമതി ഉൽപന്നങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനും, COVID-19 നെതിരായ പോരാട്ടത്തെ പിന്തുണയ്ക്കുന്നതിനുമായി അവശ്യ മെഡിക്കൽ സപ്ലൈകൾ തടസ്സമില്ലാതെ ഇറക്കുമതി ചെയ്യുന്നത് ഉറപ്പാക്കാനും ഞങ്ങൾ ഉത്തരവാദിത്ത ബോധത്തോടെ കർമ്മനിരതരാകും ” അദ്ദേഹം പറഞ്ഞു.
കൂടുതൽ ഓസ്‌ട്രേലിയക്കാർ, അന്തർദ്ദേശീയ വിദ്യാർത്ഥികൾ, വിദഗ്ദ്ധരായ തൊഴിലാളികൾ, എന്നിവരുടെ യാത്രകൾ വീണ്ടെടുക്കലിന്റെ പാതകൾ സുഗമമാക്കുന്നതിനായി അതിർത്തികൾ സുരക്ഷിതമായി പുനരാരംഭിക്കുന്നതിന് പ്രധാന പങ്കാളികളുമായും സംസ്ഥാന, ഫെഡറൽ സർക്കാരുകളുമായും പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ഫെബ്രുവരിയിൽ സിംഗപ്പൂർ എയർലൈൻസ് ബെൽജിയൻ നിർമിത ഫൈസർ വാക്സിന്റെ ആദ്യ ബാച്ച് ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവന്നിരുന്നു.