ന്യുഡല്‍ഹി> പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കുന്നത് കൊണ്ടാണ് ബലാത്സംഗങ്ങള്‍ ഉണ്ടാകുന്നതെന്ന് ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന് അംഗം മീനാകുമാരി.
‘പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുത്. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളോട് വളരെയധികം നേരം ഫോണിലൂടെ സംസാരിക്കും, പിന്നെ അവരുടെ കൂടെ ഇറങ്ങിപ്പോകും,’ മീന പറഞ്ഞു.
അലിഗഢ് ജില്ലയില്‍ സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച അദാലത്തില്‍ സംസാരിക്കുകയായിരുന്നു മീന. പെണ്മക്കളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും അമ്മമാര്‍ കൂടുതല്‍ സമയം ചെലവഴിക്കണം.സ്ത്രീകള്‍ക്കെതിരായ ആക്രമണം സമൂഹം ഗൗരവമായി കാണുന്നില്ലെന്നും മീനാകുമാരി കൂട്ടിച്ചേര്‍ത്തു.വീട്ടുകാര്‍ പെണ്‍കുട്ടികളുടെ ഫോണ്‍ പരിശോധിക്കണമെന്നും അവര്‍ പറഞ്ഞു.