Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

മെൽബണിൽ ലോക്ക്ഡൗൺ പിൻവലിച്ചു

by News Desk
June 9, 2021
in AUSTRALIA
0
മെൽബണിൽ-ലോക്ക്ഡൗൺ-പിൻവലിച്ചു
0
SHARES
237
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊവിഡ് ബാധയിൽ കുറവ് രേഖപ്പെടുത്തിയതോടെ മെൽബണിലെ ലോക്ക്ഡൗൺ വ്യാഴാഴ്ച അർദ്ധരാത്രി പിൻവലിക്കുമെന്ന് സർക്കാർ അറിയിച്ചു.

വിക്ടോറിയയിൽ പുതുതായി ഒരു കൊവിഡ് ബാധയാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് വൈറസ്ബാധ കുറയുന്ന സാഹചര്യത്തിൽ നിശ്ചയിച്ചിരുന്നത് പ്രകാരം വ്യാഴാഴ്ച അർദ്ധരാത്രി (നാളെ) ലോക്ക്ഡൗൺ പിൻവലിക്കുമെന്ന് ആക്‌ടിംഗ്‌ പ്രീമിയർ ജെയിംസ് മെർലിനോ അറിയിച്ചു.

എന്നാൽ നിയന്ത്രണങ്ങളോടെയാണ് ലോക്ക്ഡൗൺ പിൻവലിക്കുന്നത്.

മെൽബണിലുള്ളവർക്ക് 25 കിലോമീറ്റർ പരിധിയിൽ യാത്ര ചെയ്യാം. നിലവിൽ 10 കിലോമീറ്റർ പരിധിക്കുള്ളിൽ മാത്രമാണ് യാത്ര ചെയ്യാവുന്നത്.

ഇതോടെ അഞ്ച് കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവു എന്ന നിയന്ത്രണം ഇല്ലാതാകും.

കെട്ടിടത്തിനകത്ത് മാസ്ക് നിർബന്ധമായി തുടരും. എന്നാൽ, കെട്ടിടത്തിന് പുറത്ത് ഒന്നര മീറ്റർ അകലം പാലിക്കാൻ കഴിയുന്ന ഇടങ്ങളിൽ മാസ്ക് നിർബന്ധമല്ല.

വെള്ളിയാഴ്ച മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുമെന്നും, കുട്ടികൾക്ക് തിരികെ സ്കൂളുകളിലേക്ക് മടങ്ങാമെന്നും ജെയിംസ് മെർലിനോ അറിയിച്ചു.

നിയന്ത്രണങ്ങൾ ഇങ്ങനെ:

* മെൽബണിലുള്ളവർക്ക് വിക്ടോറിയയുടെ ഉൾപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുവാദമില്ല.

* വീടുകളിൽ സന്ദർശനം അനുവദിക്കില്ല.

* പുറത്തു 10 പേർക്ക് വരെ ഒത്തുചേരാം.

* മരണാനന്തര ചടങ്ങുകൾക്ക് 50 പേർക്കും, വിവാഹത്തിന് 10 പേർക്കും ഒത്തുചേരാം.

* കെട്ടിടത്തിനകത്തുള്ള മതപരമായ ചടങ്ങുകൾക്ക് 50 പേർക്കാണ് ഒത്തുചേരാൻ അനുവാദമുള്ളത്.

* റസ്റ്റോറന്റുകൾ, കഫേകൾ എന്നിവിടങ്ങളിൽ 100 പേർക്ക് വരെ പ്രവേശിക്കാം. എന്നാൽ കെട്ടിടത്തിനകത്ത് 50 പേർക്ക് വരെ മാത്രമേ അനുവാദമുള്ളൂ.

വിക്ടോറിയൻ ഉൾപ്രദേശങ്ങളിലും ഇളവ്



വിക്ടോറിയയിലെ ഉൾപ്രദേശങ്ങളിൽ നടപ്പാക്കിയിരിക്കുന്ന നിയന്ത്രണങ്ങളും ഇളവ് ചെയ്യും. ഇതും വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതലാണ് നടപ്പാക്കുന്നത്.

ഇവിടെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതേതുടർന്ന് ഉൾപ്രദേശങ്ങളിലെ ലോക്ക്ഡൗൺ കഴിഞ്ഞയാഴ്ച നിയന്ത്രണങ്ങളോടെ പിൻവലിച്ചിരുന്നു.

ഇവിടെ വീടുകളിൽ സന്ദർശനം അനുവദിക്കും. എന്നാൽ ഒരു ദിവസം രണ്ട്പേർക്ക് മാത്രമേ ഒരു വീട് സന്ദർശിക്കാൻ അനുവാദമുള്ളൂ. പൊതുയിടങ്ങളിൽ 20 പേർക്ക് വരെ ഒത്തുചേരാം.

റസ്റ്റോറന്റുകൾ, കഫേകൾ എന്നിവിടങ്ങളിൽ 154 പേർക്ക് പ്രവേശിക്കാം.

മതപരമായ ചടങ്ങുകൾക്ക് 154 പേർക്ക് പങ്കെടുക്കാം.

മരണാനന്തര ചടങ്ങുകൾക്ക് 75 പേർക്കും, വിവാഹങ്ങൾക്ക് 20 പേർക്ക് വരെയും പങ്കെടുക്കാൻ അനുവാദമുണ്ട്.

മെൽബണിൽ പുതുതായി റിപ്പോർട്ട് ചെയ്ത കേസ് നേരത്തെയുള്ള കേസുമായി ബന്ധമുള്ളതാണ്. മാത്രമല്ല, സംസ്ഥാനത്ത് കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിന്റെ ഉറവിടവും കണ്ടെത്താൻ കഴിഞ്ഞിരുന്നു.

ഇത് കൂടി കണക്കിലെടുത്താണ് ലോക്ക്ഡൗൺ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.

സംസ്ഥാനത്ത് 28,485 പരിശോധനകളാണ് ചൊവ്വാഴ്ച നടത്തിയത്.

കടപ്പാട്: SBS മലയാളം

Previous Post

മെഡികെയർ റിബേറ്റിൽ അടുത്ത മാസം മുതൽ മാറ്റം

Next Post

കഫക്കെട്ടും മൂക്കടപ്പും മാറാൻ ഇങ്ങനെയൊന്ന് ആവി പിടിച്ച് നോക്കൂ

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
104
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
103
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
കഫക്കെട്ടും-മൂക്കടപ്പും-മാറാൻ-ഇങ്ങനെയൊന്ന്-ആവി-പിടിച്ച്-നോക്കൂ

കഫക്കെട്ടും മൂക്കടപ്പും മാറാൻ ഇങ്ങനെയൊന്ന് ആവി പിടിച്ച് നോക്കൂ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.