മനാമ> ഇന്ത്യയടക്കം സൗദി പ്രവേശന വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളുടെ റീ എന്‍ട്രി, ഇഖാമ കാലാവധി ജൂലായ് 31 വരെ നീട്ടും. സൗജന്യമായാണ് കാലാവധി ദീര്‍ഘിപ്പിക്കുക.
സൗദി പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) ഇതിനുള്ള നടപടി തുടങ്ങി. ഭരണാധികാരി സല്മാന് രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. നാഷണല്‍ ഇന്ഫര്മാറ്റിക്സുമായി സഹകരിച്ചാണ് നടപടി. സന്ദര്‍ശക വിസാ കാലാവധിയും നീട്ടുന്നുണ്ട്.