തിരുവനന്തപുരം> വാക്സിന് വിതരണത്തിന് കേന്ദ്രം പുതിയ മാര്ഗരേഖ പുറപ്പെടുവിച്ചു.ജനസംഖ്യ, രോഗവ്യാപനതോത്, വാക്സിനേഷന്റെ പുരോഗതി എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനങ്ങള്ക്കും കേന്ദ്രഭരണ പ്രദേശങ്ങള്ക്കും കേന്ദ്രം സൗജന്യമായി വാക്സിന് നല്കുക . പുതിയ തീരുമാനം ഈ മാസം 21 ന് മുന്പ് നടപ്പാക്കുമെന്നും മാര്ഗരേഖയില് പറയുന്നു.
സൗജന്യ വാക്സിന് വരുമാനം മാനദണ്ഡമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ മാര്ഗരേഖയില് പറയുന്നു.അതേസമയം വാക്സിന് പാഴാക്കുന്നത് സംസ്ഥാനങ്ങളുടെ വിഹിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും മാര്ഗരേഖ മുന്നറിയിപ്പ് നല്കുന്നു.
ഓണ്ലൈന് രജിസ്ട്രേഷന് നിര്ബന്ധമാക്കരുതെന്നും സര്ക്കാര്- സ്വകാര്യ കേന്ദ്രങ്ങളില് ഓണ്സൈറ്റ് രജിസ്ട്രേഷന് അനുവദിക്കണമെന്നും മാര്ഗരേഖ പറയുന്നു.
ആരോഗ്യ പ്രവര്ത്തകര്, കോവിഡ് മുന്നിര പ്രവര്ത്തകര്, 45 വയസിന് മുകളിലുള്ളവര്, രണ്ടാം ഡോസ് ലഭിക്കേണ്ടവര് എന്നിവര്ക്ക് മുന്ഗണന നല്കിയിട്ടുണ്ട്.