തിരുവനന്തപുരം> നവോത്ഥാന പാരമ്പര്യത്തെ പ്രോജ്ജ്വലിപ്പിച്ച ഡോ. പി കെ വാര്യര്‍ കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പല നൂതനസംരംഭങ്ങളും ആവിഷ്കരിച്ചു എന്നത് ഏറെ പ്രശംസനീയമാണെന്ന് സ്പീക്കര്‍ എംബി രാജേഷ്.
കാലാവസ്ഥയ്ക്കും പ്രകൃതിക്കുമനുസരിച്ച് ജീവിക്കുക എന്ന പ്രകൃതി കേന്ദ്രിതമായ അറിവും പ്രയോഗവുമാണല്ലോ ആയുര്‍വേദം. ഒരായുസ് മുഴുവനായും അറിവിനെയും ആരോഗ്യത്തിനേയും മറ്റുള്ളവരുടെ സൗഖ്യത്തിനായി മാറ്റിവച്ചതിലൂടെ സാര്‍ത്ഥകമായ അദ്ദേഹത്തിന്റെ ജീവിതം സമൂഹത്തിനാകെ പ്രചോദനമാണ്.
അദ്ദേഹത്തിന്റെ സമഭാവനയെക്കുറിച്ചും ഉദാരതയെക്കുറിച്ചും ധാരാളം കേട്ടിട്ടുണ്ട്. ശതപൂര്‍ണിമ ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഏറ്റവും സ്നേഹത്തോടെ ആശംസകള്‍ അര്‍പ്പിക്കുന്നു. ഹിതവും സുഖവുമായ ആയുസോടെയിരിക്കാന് ആയുസിന്റെ ശാസ്ത്രകാരന് ആശംസകള്‍ നേരുന്നതായും എംബി രാജേഷ് പറഞ്ഞു