പൂനെ> പൂനെ ജില്ലയിലെ മുല്‍ഷി താലൂക്കിലെ പിരാംഗുട്ടിനടുത്തുള്ള ഒരു സ്വകാര്യ കമ്പനിയില്‍ ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷമുണ്ടായ തീപിടുത്തത്തില്‍ എട്ട് പേര് മരിച്ചു.തീപിടിത്തമുണ്ടായപ്പോള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ നിരവധി പേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
ജലശുദ്ധീകരണത്തിനായി ക്ലോറിന്‍ ഡൈ ഓക്സൈഡ് ടാബ്ലെറ്റ് നിര്‍മ്മിക്കുന്ന എസ്വിഎസ് അക്വാ ടെക്നോളജീസ് എന്ന കമ്പനിയാണ് തീപിടിത്തമുണ്ടായത്.15 മുതല്‍ 16 വരെ തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിയിരിക്കയാണെന്നാണ് അനുമാനിക്കുന്നത് .
പൊലീസ് സംഘങ്ങളും അഗ്നിശമന സേനയും സ്ഥലത്തുണ്ട്. എട്ട് മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.കെട്ടിടത്തിന് അകത്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്.കെട്ടിടത്തില്‍ നിന്ന് പുറപ്പെടുന്ന വലിയ പുകയും തീജ്വാലകളും പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി കൂടുതല്‍ പോലീസ് സംഘവും സ്ഥലത്തെത്തി.
കമ്പനിയില്‍ സാനിറ്റൈസറുകള്‍ നിര്‍മ്മിക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായതെന്ന് സംശയിക്കുന്നു.