ന്യൂഡൽഹി > പുതിയ ഐടി ചട്ടത്തെ ചൊല്ലി കേന്ദ്രസർക്കാരും ട്വിറ്ററും കൊമ്പുകോര്ക്കുന്നതിനിടെ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെയും ആർഎസ്എസ് തലവൻ മോഹൻഭഗവതിന്റെയും വ്യക്തിഗത അക്കൗണ്ടിൽനിന്ന് ‘ബ്ലൂടിക്ക്’ നീക്കി ട്വിറ്റർ. അക്കൗണ്ട് അതെ വ്യക്തിയുടേത് തന്നെ എന്ന് ഉറപ്പുനൽകാൻ ട്വിറ്റർ നൽകുന്ന സ്ഥിരീകരണ ചിഹ്നമാണ് ബ്ലൂടിക്ക്.
ഉപരാഷ്ട്രപതി കാര്യാലയം കടുത്ത പ്രതിഷേധം അറിയിച്ചതിനുപിന്നാലെ ബ്ലൂടിക്ക് പുനഃസ്ഥാപിച്ചു. ജൂലൈമുതൽ സജീവ ഇടപെടല് ഇല്ലാത്തതിനാലാണ് നടപടിയെന്ന് ട്വിറ്റർ വിശദീകരിച്ചു.
മോഹൻഭഗവത് അക്കൗണ്ട് തുടങ്ങി ദീർഘകാലമായെങ്കിലും അക്കൗണ്ടിൽനിന്ന് ട്വീറ്റുകളോ റീട്വീറ്റുകളോ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ബ്ലൂടിക്ക് നീക്കിയത്. ട്വിറ്ററിനെതിരെ സംഘപരിവാര് സാമൂഹ്യമാധ്യമങ്ങള് വഴി പ്രചരണം ശക്തമാക്കി. തുടർന്ന് ഇദ്ദേഹത്തിന്റെ അക്കൗണ്ടിലെ ബ്ലൂ ടിക്കും പുനഃസ്ഥാപിച്ചു.