ദിബ്ബ> മലയാളം മിഷൻ ദിബ്ബ പഠന കേന്ദ്രത്തിന്റെ കീഴിൽ ഫുജൈറയിലെ 3 സെന്ററിലെയും കുട്ടികൾക്കായി ശില്പശാല സംഘടിപ്പിച്ചു.
സൂം ഓൺലൈൻ വഴി സംഘടിപ്പിച്ച ശില്പശാല ‘കഥപറയുമ്പോൾ’ കഥാകൃത്തും നോവലിസ്റ്റും കേരളാ സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ മലയാളം മിഷൻ റേഡിയോ മലയാളം പ്രോജക്ട് ഹെഡ് ജേക്കബ് എബ്രഹാം ഉത്ഘാടനം ചെയ്തു.
ശില്പശാലയിൽ എൻ. സ്മിത ടീച്ചർ കുട്ടികൾക്കായി ക്ലാസ്സെടുത്തു. മലയാളം മിഷൻ ചാപ്റ്റർ കമ്മറ്റി അംഗങ്ങളായ സൈമൺ സാമുവൽ, വിൽസൺ, കൈരളി കൾച്ചറൽ അസോസിയേഷൻ സെക്രട്ടറി സന്തോഷ്, പ്രസിഡന്റ് സുജിത് വി.പി എന്നിവർ പങ്കെടുത്തു.
ഉത്ഘാടന സെഷൻ മലയാളം മിഷൻ കോഡിനേറ്റർ അബ്ദുള്ള അധ്യക്ഷത വഹിച്ചു. ശ്രീമതി ഷജ്റത്ത് സ്വാഗതവും, ശശീന്ദ്രൻ നന്ദിയും പറഞ്ഞു. ചാപ്റ്റർകമ്മറ്റി അംഗം മിജിന്റെ മാതാവ് ശോഭനയുടെ നിര്യാണത്തിൽ നടത്തിയ അനുശോചനത്തോടെ ആണ് യോഗം ആരംഭിച്ചത്.മലയാളം മിഷൻ അധ്യാപിക ജോപ്സി ടീച്ചർ അനുശോചനപ്രമേയം അവതരിപ്പിച്ചു.