ബുറൈദ > ഖസീം പ്രവാസി സംഘം കേന്ദ്രകമ്മറ്റി ആഭിമുഖ്യത്തില് ലക്ഷദ്വീപ് ജനതക്കായി ഐക്യദാര്ഡ്യം സംഘടിപ്പിച്ചു. ലക്ഷദ്വീപ് ജനതയുടെ പരമ്പരാഗത ജീവിതത്തെ അട്ടിമറിക്കുന്ന നിയമപരിഷ്കാരങ്ങളും പദ്ധതികളും നടപ്പാക്കാന് ശ്രമിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര് പ്രഫുല് ഖോട പട്ടേലിന്റെ ഫാസിസ്റ്റ് നിലപാടില് പരിപാടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ദ്വീപ് നിവാസികളുടെ ഭക്ഷണ ശീലങ്ങളും വരുമാന മാര്ഗ്ഗവും ലക്ഷ്യം വെച്ച് ദ്വീപില് ഗുണ്ടാ നിയനം നടപ്പില് വരുത്താനുള്ള ഗൂഢ ശ്രമത്തിനെതിരെ ജനാധിപത്യ വിശ്വാസികള് അണിനിരക്കണമെന്ന് ഐക്യദാര്ഡ്യ സദസ് ആഹ്വാനം ചെയ്തു.
മുഖ്യരക്ഷാധികാരി ഷാജി വയനാട് ഉദ്ഘാടനം ചെയ്തു. സിസി അബൂബക്കര് അധ്യക്ഷനായി. പര്വീസ് തലശ്ശേരി, ഉണ്ണി കണിയാപുരം, മനാഫ് ചെറുവട്ടൂര്, നൈസാം തൂലിക, പ്രദീപ്, ഫിറോസ് ഖാന്, അജി മണിയാര്, ശരീഫ് വാളൂര്, നിഷാദ് പാലക്കാട്, പ്രമോദ് കോഴിക്കോട്, വത്സരാജന്, ജിതേഷ് പട്ടുവം എന്നിവര് സംസാരിച്ചു. ലക്ഷദ്വീപിലെ ജനങ്ങള്ക്കൊപ്പം രാജ്യമൊന്നാകെ നില്ക്കേണ്ട സന്ദര്ഭമാണിതെന്നും ദ്വീപിനെ വംശവിദ്വേഷത്തിന്റെ മറ്റൊരു പരീക്ഷണശാലയായി മാറ്റാന് സംഘപരിവാര് ശക്തികളെ അനുവദിക്കരുതെന്നും പ്രാസംഗികര് അഭിപ്രായപ്പെട്ടു.