ന്യൂഡൽഹി
ജിഡിപി (മൊത്തം ആഭ്യന്തര ഉൽപ്പാദനം) വളർച്ചയുടെ അടിസ്ഥാനത്തിൽ ഐഎംഎഫ് തയ്യാറാക്കിയ റിപ്പോർട്ടില് 194 രാജ്യങ്ങളിൽ ഇന്ത്യക്ക് 150–-ാം സ്ഥാനംമാത്രം. 2020ൽ ഇന്ത്യൻ സമ്പദ്ഘടന എട്ട് ശതമാനത്തോളം ചുരുങ്ങിയെന്നാണ് ഐഎംഎഫ് നിഗമനം. 2020–-21ൽ സമ്പദ്ഘടന 7.3 ശതമാനം ചുരുങ്ങിയെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക കണക്ക്.
പ്രമുഖ സമ്പദ്ഘടനകളിൽ ചൈനമാത്രമാണ് വളർച്ച രേഖപ്പെടുത്തിയത്–- -2.23 ശതമാനം. അമേരിക്കയിൽ 3.5 ശതമാനം ചുരുക്കം. ബംഗ്ലാദേശിൽ 3.7 ശതമാനവും വിയറ്റ്നാമിൽ മൂന്ന് ശതമാനവും വളർച്ച. ഗയാന (43.38), എത്യോപ്യ (6.5), ഗിനി (5.2) എന്നീ രാജ്യങ്ങള് മുന്നിൽ. 2020ൽ വളര്ച്ച നേടിയത് 27 രാജ്യംമാത്രം. ഇതിൽ 12 എണ്ണം ആഫ്രിക്കയിലും 10 എണ്ണം ഏഷ്യയിലും.