ഹൈദരാബാദ്
ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ് വാളിന്റേയും കിഡംബി ശ്രീകാന്തിന്റേയും ടോക്യോ ഒളിമ്പിക്സ് മോഹം അവസാനിച്ചു. ഇരുവർക്കും ജൂൺ 15നുള്ളിൽ യോഗ്യത നേടാൻ ടൂർണമെന്റില്ല. ലോക റാങ്കിങ്ങിൽ പതിനാറാം സ്ഥാനം വരെ ഒളിമ്പിക്സിൽ പങ്കെടുക്കാമായിരുന്നു. ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം നേടിയ സൈന ഇരുപത്തിരണ്ടാം റാങ്കിലാണ്. ശ്രീകാന്ത് 20. വനിതകളിൽ പി വി സിന്ധുവും പുരുഷന്മാരിൽ ബി സായി പ്രണീതും ഇന്ത്യക്കായി ഇറങ്ങും. പുരുഷ ഡബിൾസിൽ സാത്വിക് സായ്രാജ് – ചിരാഗ് ഷെട്ടി സഖ്യമുണ്ട്.