ന്യൂഡൽഹി
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ കൈക്കൂലിവാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ സിബിഐ മൂന്നുകോടി രൂപയും ഒരുകിലോ സ്വർണവും വെള്ളിയും നോട്ടെണ്ണുന്ന യന്ത്രവും പിടിച്ചെടുത്തു. കേസിൽ ഭോപാലിൽനിന്ന് ഡിവിഷണൽ മാനേജരടക്കം നാല് എഫ്സിഐ ഉദ്യോഗസ്ഥർ പിടിയിലായി. ഒരു കമ്പനിക്ക് എഫ്സിഐ നൽകാനുള്ള തുക കൈമാറുന്നതിന് 1.50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലാണ് അറസ്റ്റ്. ഓഫീസിലെ അലമാരയിൽ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. കൈക്കൂലി നൽകിയവരുടെ പേരുകളടങ്ങിയ ഡയറിയും കണ്ടെത്തിയെന്ന് സിബിഐ വക്താവ് പറഞ്ഞു.