ന്യൂഡൽഹി
ഭീമ കൊറഗാവ് കേസിൽ പ്രതിയാക്കപ്പെട്ട് ഏഴുമാസമായി ജയിലില്‍ കഴിയുന്ന ജസ്യൂട്ട് വൈദികൻ സ്റ്റാൻ സ്വാമി(84)യെ മുംബൈ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റി.
ഒക്ടോബർമുതൽ തലോജ ജയിലിലാണ് അദ്ദേഹം. പാർക്കിസൻസ് അടക്കമുള്ള രോഗങ്ങൾ ബാധിച്ച ഫാ. സ്റ്റാൻ പരസഹായമില്ലാതെ ഭക്ഷണം കഴിക്കാനോ നടക്കാനോ പോലും കഴിയാത്ത അവസ്ഥയിലാണ്. കോവിഡ് ഒന്നാം തരംഗകാലത്ത് റാഞ്ചിയിലെ വീട്ടിൽനിന്ന് അദ്ദേഹത്തെ എൻഐഎ അറസ്റ്റു ചെയ്ത് മഹാരാഷ്ട്രയിൽ എത്തിക്കുകയായിരുന്നു.