ന്യൂഡൽഹി
സംസ്ഥാനങ്ങൾക്ക് കിട്ടാത്ത കോവിഡ് വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് ലഭിക്കുന്നതെങ്ങനെയെന്ന് കേന്ദ്രം വിശദീകരിക്കണമെന്ന് ഡൽഹി സർക്കാർ. സംസ്ഥാനങ്ങൾ ആവശ്യപ്പെടുമ്പോൾ ഇല്ലെന്ന് പറയുന്നു. എന്നാല്, സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ കിട്ടുന്നുണ്ട്. കേന്ദ്രത്തിന്റെ വാക്സിൻ വിതരണ നയം പൂർണ പരാജയമെന്നും -ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
വാക്സിൻ ക്ഷാമം കാരണം 45 വയസ്സിന് താഴെയുള്ളവർക്ക് വാക്സിൻ നൽകുന്നത് ഡൽഹി നിർത്തി. 1.84 കോടി ഡോസ് ഈ വിഭാഗത്തിന് വേണം. അതേസമയം ഡൽഹിയിൽ പ്രതിദിന രോഗസംഖ്യ മാർച്ച് 22ന് ശേഷം ആദ്യമായി ആയിരത്തില് താഴെയായി. അടച്ചിടൽ ഒരാഴ്ച കൂടി നീട്ടി.