ന്യൂഡൽഹി
ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പരാജയപ്പെട്ടതാണ് കോവിഡിന്റെ രണ്ടാം തരംഗത്തിനു കാരണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. പ്രധാനമന്ത്രി കുമിളയ്ക്കുള്ളിലാണ് കഴിയുന്നത്. ആർക്കും അദ്ദേഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിയുന്നില്ല. ദിശയില്ലാതെ നീങ്ങുന്ന കപ്പലായി രാജ്യം മാറിയെന്നും രാഹുൽ ട്വീറ്റ് ചെയ്തു.സർക്കാരിനെ അപകീർത്തിപ്പെടുത്താൻ രാഹുൽ ഇന്റർനെറ്റ് ഇടം പാഴാക്കുകയാണെന്ന് വാർത്താവിതരണ മന്ത്രി പ്രകാശ് ജാവ്ദേക്കർ പ്രതികരിച്ചു.