ന്യൂഡൽഹി
അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനുമെല്ലാം കോവിഡ് വാക്സിന് യജ്ഞത്തില് അതിവേഗം കുതിക്കുമ്പോൾ ഇന്ത്യയിൽ കുത്തിവയ്പ് മന്ദഗതിയിൽ. വാക്സിൻ ക്ഷാമത്തിന് നേരിയ മാറ്റമെങ്കിലും വരാൻ മാസങ്ങൾ വേണ്ടിവരുമെന്ന് ആരോഗ്യ വിദഗ്ധർ. വാക്സിൻ ക്ഷാമം അതിരൂക്ഷമാക്കിയത് തുടക്കത്തില് വിദേശ വാക്സിനുകളോട് മുഖംതിരിച്ച മോഡി സർക്കാരിന്റെ തീവ്ര വാക്സിൻ ‘ദേശീയത’.
രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന വാക്സിനുകളെ മാത്രം ആശ്രയിക്കാനായിരുന്നു മോഡിസര്ക്കാരിന്റെ തീരുമാനം. വിദേശ വാക്സിനുകള് മുൻകൂട്ടി ബുക്ക് ചെയ്തില്ല. എന്നാല്, വാക്സിൻ പൂർണമായി വികസിപ്പിക്കുന്നതിന് മുമ്പുതന്നെ യുഎസും യുകെയും പണം നൽകി ഉറപ്പാക്കി. 2020 ഒക്ടോബറോടെ യുഎസ് 80 കോടിയും യൂറോപ്യൻ യൂണിയൻ 60 കോടിയും ക്യാനഡ 40 കോടിയും യുകെ 34 കോടിയും ഡോസ് ബുക്ക്ചെയ്തു. നാലു കോടിക്കടുത്ത് മാത്രം ജനസംഖ്യയുള്ള ക്യാനഡ പത്തിരട്ടി ഡോസാണ് ബുക്ക് ചെയ്തത്. ബ്രിട്ടൻ പൗരർക്ക് അഞ്ചു ഡോസ് വീതം നൽകാനാൻ വേണ്ടത് ഉറപ്പിച്ചു. മോഡി സർക്കാർ മുൻകൂർ ബുക്കിങ്ങിനെ അവഗണിച്ചു. ആഭ്യന്തര ഉൽപ്പാദനം കൊണ്ടുമാത്രം കാര്യമില്ലെന്ന് തിരിച്ചറിയാന് വൈകി. ഇതോടെ ഉത്തരവാദിത്തത്തിൽനിന്ന് തലയൂരി സംസ്ഥാനങ്ങളോട് വാക്സിന് സംഭരിക്കാന് നിര്ദേശിച്ചു. പിന്നാലെ വിദേശ വാക്സിനുകൾക്ക് ആഭ്യന്തര പരിശോധന കൂടാതെ അടിയന്തര ഉപയോഗാനുമതി നൽകി.
24–-25 ലക്ഷം ഡോസാണ് നിലവിൽ ഇന്ത്യയിലെ പ്രതിദിന ഉൽപ്പാദനം. ഇത് ഇരട്ടിയാക്കിയാലെ ഒരു വർഷത്തിനുള്ളിലെങ്കിലും 18 വയസ്സിന് മുകളിലുള്ളവര്ക്കെല്ലാം കുത്തിവയ്ക്കാനാകു.എന്നാൽ പ്രതിദിനം 50 ലക്ഷം ഡോസ് ഉൽപ്പാദനത്തിന് ഈ വർഷം അവസാനം വരെ കാത്തിരിക്കേണ്ടിവരും.