ന്യൂഡൽഹി
ട്വിറ്ററിന്റെ എതിരാളിയായി രംഗത്തുവന്ന തദ്ദേശീയ സാമൂഹ്യമാധ്യമം ‘കൂ’ മൂന്ന് കോടി ഡോളറിന്റെ (ഏകദേശം 218 കോടി രൂപ) ധനശേഖരണം നടത്തി. കൂവിനെ നയിക്കുന്ന ടൈഗർ ഗ്ലോബലിന്റെ നിലവിലെ നിക്ഷേപകരടക്കം ഫണ്ടിങ്ങിൽ പങ്കെടുത്തു. രാജ്യത്ത് പുതിയ ഐടി ഇടനില മാർഗനിർദേശം നടപ്പാക്കുന്ന കാലാവധി പൂർത്തിയായതിനു പിന്നാലെയാണ് വൻ ധനശേഖരണം. ഈ മാർഗനിർദേശം പാലിക്കുന്നതായി കൂ വ്യക്തമാക്കിയിരുന്നു. ട്വിറ്ററുമായി കേന്ദ്രസർക്കാർ ഇടഞ്ഞതിനു പിന്നാലെ കേന്ദ്രമന്ത്രിമാരും മന്ത്രാലയങ്ങളും കൂവിൽ അക്കൗണ്ട് തുടങ്ങി സജീവമായിരുന്നു. സ്ഥാപക സിഇഒ അപ്രമേയ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള കൂവിന് 60 ലക്ഷത്തോളം ഉപയോക്താക്കളുണ്ട്.