ടോക്യോ
ഏത് സാഹചര്യത്തിലും ഒളിമ്പിക്സുമായി മുന്നോട്ടു പോകുമെന്ന് രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി. കോവിഡുമായി ബന്ധപ്പെട്ട് പ്രാദേശിക അടിയന്തിരാവസ്ഥ ഏർപ്പെടുത്തിയാലും ഗെയിംസിന് തടസ്സമില്ല. ലോകാരോഗ്യ സംഘടനയുടെ പൂർണ പിന്തുണയോടെയാണ് ഒരുക്കങ്ങളെന്ന് രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജോൺ കോട്സ് പറഞ്ഞു. എല്ലാ കോവിഡ് സുരക്ഷയും മാനിക്കും. കായിക താരങ്ങളിൽ നിന്നോ ഒഫീഷ്യലുകളിൽ നിന്നോ രോഗം പകരാനുള്ള സാഹചര്യമുണ്ടാകില്ല. ജപ്പാനിലെ കുത്തിവെപ്പ് നിരക്കും അപ്പോഴേക്കും ഉയരും.
ഗെയിംസിനോടുള്ള ജനങ്ങളുടെ എതിർപ്പ് കുറയുമെന്നാണ് പ്രതീക്ഷയെന്ന് കോട്സ് പറഞ്ഞു. നിലവിൽ 60_- 80 ശതമാനം ജനങ്ങളും ഒളിമ്പിക്സ് ഉപേക്ഷിക്കണമെന്ന അഭിപ്രായക്കാരാണ്. ജൂലൈ 23 മുതൽ ആഗസ്ത് എട്ടു വരെയാണ് ഒളിമ്പിക്സ് നിശ്ചയിച്ചിട്ടുള്ളത്.