പാരിസ്
മുൻ ചാമ്പ്യനും ലോക മൂന്നാം നമ്പർ താരവുമായ സിമോണ ഹാലെപ് ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽനിന്ന് പിന്മാറി. കാൽവണ്ണയ്ക്കേറ്റ പരിക്കാണ് കാരണം. 2018ലെ ചാമ്പ്യനാണ് ഈ റുമേനിയക്കാരി. ഈ മാസം 30നാണ് ഫ്രഞ്ച് ഓപ്പൺ ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം നാലാം റൗണ്ടിലാണ് ഹാലെപ് മടങ്ങിയത്. ചാമ്പ്യനായ ഇഗ സ്വിയാടെക്കിനോട് തോറ്റു. 2018ൽ സൊളെയ്ൻ സ്റ്റീഫൻസിനെ കീഴടക്കിയായിരുന്നു കിരീടം. ഇരുപത്തൊമ്പതുകാരിയായ ഹാലെപ് 2019ൽ വിംബിൾഡണും നേടിയിരുന്നു.