മനാമ> ഇന്ത്യ ഉൾപ്പെടെ അഞ്ച് രാജ്യത്തുനിന്ന് ബഹ്റൈനിലേക്ക് പ്രവേശനം സാധുവായ റെസിഡന്റ് വിസക്കാർക്ക് മാത്രമായി ചുരുക്കി. സന്ദർശക വിസയിൽ പ്രവേശനമില്ല. വരുന്നവർ സ്വന്തം ചെലവിൽ സമ്പര്‍ക്കവിലക്കില്‍ കഴിയണം. ഇതടക്കമുള്ള നിയന്ത്രണം ഞായറാഴ്ച നിലവിൽ വരൂം.
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് യാത്രക്കാർക്കാണ് പുതിയ നിയന്ത്രണം. ഞായറാഴ്ച മുതൽ ഇന്ത്യയിൽനിന്ന് വരുന്നവർ ബഹ്റൈനിൽ റസിഡൻസ് വിസ ഉള്ളവരായിരിക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
ബഹ്റെനിൽ എത്തിയാൽ സ്വന്തംതാമസ സ്ഥലത്തോ അംഗീകാരമുള്ള ഹോട്ടലിലോ 10 ദിവസം സമ്പര്‍ക്കവിലക്കില്‍ കഴിയണം. ബഹ്റൈനിൽ ഇറങ്ങുമ്പോഴും അഞ്ചാം ദിവസവും പത്താം ദിവസവും സ്വന്തം ചെവലിൽ കോവിഡ് പരിശോധനയുണ്ട്.വൈറസിന്റെ ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദം ബഹ്റൈനിലും കണ്ടെത്തി.