കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയുണ്ടാക്കിയെങ്കിലും അസമിൽ ഭരണ തുടര്‍ച്ചയുണ്ടായെങ്കിലും കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല കേരളത്തിൽ ആകെയുണ്ടായിരുന്നു സീറ്റും നഷ്ടമായി. രാജ്യത്തെ മുഖ്യപ്രതിപക്ഷകക്ഷിയായ കോൺഗ്രസിനും ഇതോടൊപ്പം തിരിച്ചടി നേരിട്ടതായാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. പ്രാദേശിക കക്ഷികള്‍ക്കായിരുന്നു നേട്ടം, പശ്ചിമ ബംഗാളിൽ ഇടതുകക്ഷിയായ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
കേരളത്തിൽ കോണ്‍ഗ്രസിന് നിലവിലെ സീറ്റുകളില്‍ ഒരെണ്ണം കുറഞ്ഞു. പാര്‍ട്ടി ഉൾപ്പെടുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ 47 സീറ്റുകള്‍ 41 ലേക്ക് ചുരുങ്ങിയതായും വിലയിരുത്തി. ഈ പശ്ചാത്തലത്തിൽ കോണ്‍ഗ്രസിന്റെ ദേശീയതലത്തിലുള്ള തിരിച്ചുവരവിന് വിലങ്ങുതടികളെന്തൊക്കെയാണെന്ന് പരിശോധിക്കാനും ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിനും പാര്‍ട്ടി ദേശീയ നേതൃത്വം നടപടികളെത്തതായാണ് വാര്‍ത്തകള്‍ വരാനിരിക്കുന്ന ഏതാനും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും 2024ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതിന്റെ അനിവാര്യത വ്യക്തമാക്കുന്നുണ്ടെന്നും മുഖപ്രസംഗത്തിൽ പരാമര്‍ശിക്കുന്നുണ്ട്.
കോണ്‍ഗ്രസ് മുക്തഭാരതമെന്ന ബിജെപിയുടെ ലക്ഷ്യത്തിന് വേണ്ടി സിപിഎം രഹസ്യസന്ധി ഉണ്ടാക്കുകയും വോട്ടുകള്‍ മറിച്ച് കൊടുക്കുകയും ചെയ്തത് കൊണ്ട് പ്രതീക്ഷിക്കാത്ത ഫലമാണ് ഉണ്ടാക്കിയത്.
മെയ് 24, 25 തീയതികളിൽ നിയമസഭ ചേരുന്നതിന് തീരുമാനിച്ചിരിക്കവെ ഇപ്പോഴും പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നാണ് റിപ്പോര്‍ട്ട്. പിണറായി വിജയൻ ഭരണം പിടിച്ചത് പുതുമുഖങ്ങളെ അണിനിരത്തിയാണെന്ന് ചന്ദ്രികയുടെ മുഖപ്രസംഗത്തിൽ പറയുന്നു. ഡിസിസി നേതൃത്വത്തിലും ലോക്സഭയിലും കോൺഗ്രസും പുതുമുഖങ്ങളെ കൊണ്ടുവന്നു. താഴേത്തട്ടിലേക്കും ഇത് ശോഭിക്കണമെന്നും അഭിപ്രായപ്പെടുന്നു.
നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിപക്ഷ നേതാവിനെ ഉടൻ തീരുമാനിക്കണം. നേതൃമാറ്റത്തിൻ്റെ അനിവാര്യത കോൺഗ്രസ് നേതാക്കൾ തിരിച്ചറിയണം. കോൺഗ്രസിൻ്റെ താഴേത്തട്ടിൽ തുറന്ന ആശയവിനിമയം ഉണ്ടാവണം. സംഘടനാ തലത്തിൽ പുതുനിരയെ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.കോൺഗ്രസ് ദേശീയ നേതാവ് മോദിയെ പ്രശംസിച്ചത് പ്രതിപക്ഷ ധർമമല്ല. മുതിർന്ന കോൺഗ്രസ് നേതാക്കൾ അഭിപ്രായ ഭിന്നതകൾ പരസ്യമാക്കുന്നു. ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ അനിശ്ചിതത്വം നന്നല്ലെന്നും വിമര്‍ശിക്കുന്നു.